അലസന്മാർക്കായി ഒരു ദിനം

ഇന്നത്തെ തിരക്കേറിയ ലോകത്ത്, ഒന്നും ചെയ്യേണ്ടതില്ലാത്ത ഒരു ദിവസത്തിനായി നാം പലപ്പോഴും കാത്തിരിക്കാറുണ്ട്.

ഇന്ന് ആഗസ്റ്റ് 10 ദേശീയ അലസ ദിനം .

നിങ്ങളുടെ ദൈനംദിന ജോലി ദിനചര്യകളെല്ലാം അവഗണിച്ചും ദിവസം മുഴുവൻ ഒന്നും ചെയ്യാതെയും നിങ്ങളുടെ ഉള്ളിലെ കട്ടിലിൽ അല്ലെങ്കിൽ സോഫയിൽ കിടന്നു വിശ്രമിക്കാനുള്ളതാണ് ലോക അലസ ദിനം.

ദേശീയ അലസ ദിനത്തിന്റെ ഉത്ഭവം

ദേശീയ അലസ ദിനത്തിന്റെ ഉത്ഭവം അജ്ഞാതമാണ്. ഗവേഷണം നടത്തി, അതിന്റെ ഉത്ഭവം കണ്ടെത്താൻ മടിയനായ ഞാൻ ശ്രമിച്ചില്ല .

അലസത ദിവസത്തിൽ കേൾക്കുവാനുള്ള പാട്ടു തിരക്കി ഈ മടിയൻ ദിവസത്തിന്റെ ശോഭ കെടുത്തെണ്ട .. ഇന്നാ പിടിച്ചോ ..

മടി കാരണം കൂടുതൽ ഒന്നും പറയുന്നില്ല …

എല്ലാവര്ക്കും ഒരു മടിയൻ ദിനം ആശംസിക്കുന്നു