വാട്ടർഫോർഡിലെ നഗരകാഴ്ചകൾ

Waterford

അയർലൻഡിലെ കാർലോയിൽനിന്ന് വാട്ടർഫോർഡിലേക്ക് അധിക ദൂരമില്ല. വിളയാൻ പാകമായി നിൽക്കുന്ന ധാന്യവയലുകളുടെ ഓരത്തുകൂടിയാണ് ഹൈവേ കടന്നുപോകുന്നത്. കൊയ്ത്‌തുകഴിഞ്ഞ പാടങ്ങളിൽ ചുരുട്ടിവെച്ചിരിക്കുന്ന വൈക്കോൽക്കൊടികൾ കാണാം. കുന്നിൻചെരുവിലെ പുൽമേടുകളിൽ, കമ്പിവേലിക്കുള്ളിൽ കൂട്ടമായി മേയുന്ന ആടുകളും പശുക്കളും. വയലുകൾക്കിടയിലൂടെയുള്ള ചെറുവഴികളിലൂടെ വല്ലപ്പോഴും പോകുന്ന കാറുകൾ. അവ മാറ്റിനിർത്തിയാൽ പാതകൾ വിജനമാണ്. ആകാശത്തെ മേഘങ്ങളും സൂര്യനും താഴെ പുൽമേടുകളിൽ നിഴൽകൂത്തി ന്റെ മായാലോകം തീർക്കുന്നു. രാവിലെ പതിനൊന്നുമണിയോടെ വാട്ടർഫോർഡിലേക്ക് തിരിയാനുള്ള ദിശാസൂചികയെ പിന്നിട്ട് നഗരത്തിലേക്ക് പ്രവേശിച്ചു

ഏതാണ്ട് 800 വർഷങ്ങൾക്കു മുൻപാണ് നോർവേയിൽനിന്ന് സമുദ്രസഞ്ചാരികളായ വൈക്കിങ്‌സ് ആദ്യമായി ഇവിടെ എത്തി യതെന്ന് കരുതപ്പെടുന്നു. അവർ പതിയെ ഡബ്ലിൻ, വാട്ടർഫോർഡ്, ലിമെറിക്ക്, കോർക്ക്, വെക്സ്ഫോർഡ് തുടങ്ങി നിരവധി ഐറിഷ് പട്ടണങ്ങൾ അധീനതയിലാക്കി. പത്താംനൂറ്റാ ണ്ടോടെ ഈ പട്ടണങ്ങളെല്ലാം അയർലൻഡിന്റെ മുഖമുദ്രകളായി മാറി. ഒരുപക്ഷേ, ഐറിഷ് സമു ഹത്തെ പരിവർത്തനം ചെയ്യാൻ സഹായിച്ച, വിപ്ലവകരമായ മാറ്റങ്ങൾ നടന്ന കാലഘട്ടമായി രിക്കാം അത്. വൈക്കിങ്ങുകളുടെ സാന്നിധ്യംകൊണ്ട് ഏറ്റവും ശ്രദ്ധ ആകർഷിച്ച പട്ടണമാണ് വാട്ടർഫോർഡ്. പൗരാണികതയുടെയും ആധുനികതയുടെയും ഗംഭീര സമന്വയം; ഇന്നത്തെ വാട്ടർഫോർഡിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

അയർലൻഡിലെ ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങളിലൊന്നാണ് റെജിനാൾഡ്സ് ടവർ

ബാൻഡും ബ്യൂഗിളും സാക് സോഫോണും ചേർന്നുള്ള താള മേളങ്ങൾ കേട്ടാണ് വാട്ടർഫോർഡിലേക്ക് നടന്നത്. തെരുവിൽ സ്പ്രാവോയ് ആർട്സ് ഫെസ്റ്റിവൽ നടക്കുകയാണ്. സ്പ്രാവോയ് എന്ന ഐറിഷ് വാക്കിന്റെ അർഥം ഫൺ അഥവാ തമാശ എന്നാണ്. എല്ലാവർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ വാരാന്ത്യം നടക്കുന്ന ഒരു ഫൺ ഫെസ്റ്റിവൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അന്നേദിവസം വാട്ടർഫോർഡിൻ്റെ തെരുവുകൾക്ക് മേളക്കൊഴുപ്പേകുന്നു.

നഗരത്തിൽ എത്തുന്ന സഞ്ചാരികളുടെ കണ്ണ് ആദ്യം ഉടക്കുക റെജിനാൾഡ്‌സ് ടവറിലായിരിക്കും. അയർലൻഡിലെ ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങളിലൊന്നാണ് സിലിൻഡർ രൂപത്തിലുള്ള ഈ നിർമിതി. പട്ടണത്തിന്റെ പ്രതിരോധ സങ്കേതമായി ഒരുകാലത്ത് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം 12-ാം നൂറ്റാണ്ടിൽ ആംഗ്ലോ-നോർമൻസ് കാലഘട്ടത്തിൽ പുനർനിർമിച്ചതായി പറയപ്പെടുന്നു.

റെജിനാൾഡ്‌സ് ടവർ

വാട്ടർഫോർഡിന്റെ പ്രക്ഷുബ്ധമായ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ആയുധങ്ങൾ, വെടിമരുന്ന്, പീരങ്കികൾ എന്നിവയെല്ലാം ഇന്ന് ഒരു മ്യൂസിയമായി പ്രവർത്തി ക്കുന്ന ഈ സംരക്ഷിത സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്നു.

വൈക്കിങ് അവശേഷിപ്പുകൾ ഒരു ത്രികോണാകൃതിയിലാണ് വാട്ടർഫോർഡിൽ കാണപ്പെടുന്നത്. വൈക്കിങ് ട്രയാങ്കിൾ എന്ന പേരിൽ അത് അറിയപ്പെടുന്നു. അതിന്റെ ഒരുമൂലയിലാണ് റെജിനാൾഡ് ടവർ. അതിനോടുചേർന്നുള്ള റോഡിനരികിൽ തോമസ് ഫ്രാൻസിസ് മീഖർ കുതിരപ്പുറത്ത് വാളും പിടിച്ചു നിൽക്കുന്ന പ്രതിമയുണ്ട്. ഒരുകാലത്ത് അയർലൻഡിന്റെ തെരുവുകളെ തന്റെ തീപ്പൊരി പ്രസംഗംകൊണ്ട് പ്രകമ്പനംകൊള്ളിച്ചു തോമസ് ഫ്രാൻസിസ്. 1848 മാർച്ച് 7-ന് വാട്ടർഫോർഡിലെ വോൾഫ് ടോൺ ക്ലബ്ബിൽ തോമസ് ഉയർത്തിയ ത്രിവർണ പതാക പിന്നീട് അയർലൻഡിൻ്റെ ദേശീയപതാകയായി മാറി.

വോൾഫ് ടോൺ ക്ലബ്ബിൽ തോമസ് ഉയർത്തിയ ത്രിവർണ പതാക

ഇവിടത്തെ കാലാവസ്ഥ ഒരുപക്ഷേ, യാത്രികർക്ക് പ്രയാസമായേക്കാം. തെളിഞ്ഞ ആകാശം മൂടിക്കെട്ടാൻ നിമിഷനേരം മതി. പൊതുവേ ചാറ്റൽ മഴ വിടാതെ പെയ്യും. എന്തോ ഇന്ന് നല്ല തെളിച്ചമുണ്ട്. തെരുവുകളിലെ മേളക്കൊഴുപ്പിൻ്റെ രൂപവും ഭാവവും മാറിക്കൊണ്ടേയിരുന്നു.

ഇരുവശത്തും താത്കാലികമായി പ്രവർത്തനം ആരംഭിച്ച ഫുഡ് ട്രക്കുകളുടെ മുൻപിൽ ഭക്ഷണ വൈവിധ്യം ആസ്വദിക്കുന്ന തദ്ദേശീയർ. സ്പ്രാവോയ് ആഘോഷത്തിനായി വാഹനഗതാഗതം നിരോധിച്ചിരിക്കുന്ന റോഡിൻ്റെ നടുവിൽ കലാപ്രകടനം നടത്തുന്ന കലാകാരന്മാരും കലാകാരികളും. അതിൻ്റെ മുന്നിലായി പ്രകടനങ്ങൾ ആസ്വദിച്ചിരിക്കുന്ന കുട്ടികളും മുതിർന്നവരും.


വൈക്കിങ്ങുകൾ

എട്ടാംനൂറ്റാണ്ടിൻ്റെ അവസാനം മുതൽ 11-ാം നൂറ്റാണ്ടിന്റെ അവസാനംവരെ യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ കടൽക്കൊള്ള നടത്തുകയും വ്യാപാരം ചെയ്യുക യും സ്ഥിരതാമസമാക്കുകയും ചെയ്‌ത സ്കാൻഡിനേവിയയിൽ നിന്നുള്ള കടൽയാത്രികരാണ് വൈക്കിങ്സ് എന്ന് അറിയപ്പെടുന്നത്. എ.ഡി. 795-ലാണ് അയർലൻഡിൽ ആദ്യമായി രേഖപ്പെടുത്തിയ വൈക്കിങ് കൊള്ളകൾ നടന്നത്. വൈക്കിങ്ങുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു മൊണാസ്ട്രികൾ. ഇവർ അയർലൻഡിൽ അടിമ ചന്തകൾവരെ നടത്തിയിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു


തെരുവിനോടുചേർന്നാണ് ഹൗസ് ഓഫ് വാട്ടർ ഫോർഡ് ക്രിസ്റ്റൽ ഫാക്ടറി. ഇവിടത്തെ ഗ്ലാസുകൾകൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിർമാണം നേരിൽ കാണാനുള്ള ഗൈഡഡ് ടൂറും ഉണ്ട്. ടിക്കറ്റെടുത്ത് ഉള്ളിൽ കടന്നു. ഒരുവശത്ത് ചുട്ടുപൊള്ളുന്ന ഫർണസിൽനിന്ന് സൂര്യഗോളംപോലെയുള്ള ഗ്ലാസ് എടുത്ത് പാമ്പാട്ടികൾ മകുടി ഊതുന്ന ലാഘവത്തോടു കൂടി നീളൻ പൈപ്പിലൂടെ ഊതുന്നു. വിവിധ രൂപത്തിൽ ഗ്ലാസ് വിരിഞ്ഞുവ രുന്നു. അതിനോടുചേർന്ന്, ചില്ലുപാത്രങ്ങളിൽ കരവിരുതുകൾ തീർക്കുന്ന കലാകാരൻമാർ.

അമ്പരപ്പിക്കുന്ന കാഴ്‌ചകളുടെ ഫാക്ടറിതന്നെ യാണ് ഇത്. പുറത്തുവരുന്ന സഞ്ചാരികളെ കാത്ത് ചില്ലു പാത്രങ്ങളുടെയും ശില് പങ്ങളുടെയും പ്രദർശനം ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് വാങ്ങാം, അല്ലാത്തവർക്ക് കണ്ട് ആസ്വദിക്കാം.

ക്രിസ്റ്റൽ ഫാക്ടറിയിലെ ഗൈഡഡ് ടൂർ

തെരുവിലൂടെ മുന്നോട്ടുനടന്നാൽ ഹൗസ് ഓഫ് വാട്ടർഫോർഡ് ക്രിസ്റ്റൽ ഫാക്ടറിയുടെ എതിർവശത്ത് ബിഷപ്പ് ഹൗസ് കാണാം. അവിടെ ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റ് എടുത്താൽ ഇരുപത് യൂറോ യ്ക്ക് വാട്ടർഫോർഡിലെ എല്ലാ മ്യൂസിയങ്ങളിലേക്കും പ്രവേശനം തരപ്പെടും. അതു കൂടാതെ വൈകീട്ട് വൈക്കി ങ് ട്രയാങ്കിളിൽ ഒരു വാക്കിങ് ടൂറും.

ബിഷപ് ഹൌസ്

വാട്ടർഫോർഡിലെ ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വസതിയായിരുന്നു 1743-ൽ പണികഴിപ്പിച്ച ബിഷപ്പ് ഹൗസ്. പിന്നീട് ഇത് ബോർഡിങ് സ്‌കൂളായി മാറി. ഒടുവിൽ സംരക്ഷിതസ്മ‌ാരകമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗ്ലാസ്, വെള്ളി, ഫർണിച്ചർ, പെ യിന്റ്റിങ്ങുകൾ, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന വാട്ടർ ഫോർഡ് ഗ്ലാസ് എന്നിങ്ങനെ പതിനെട്ടാം നൂറ്റാണ്ടിലെ പല അമൂല്യവസ്തുക്കളും ഇവിടെ കാണാം.

വാട്ടർഫോർഡിലെ മധ്യകാല മ്യൂസിയം കാണാൻ തീരുമാനിച്ചു. നഗരത്തിന്റെ ഭൂതകാലത്തെ വരച്ചുകാട്ടുന്ന അതിഗംഭീരമായ ഒരിടമാണ്. എഡ്വേർഡ് നാലാമന്റെ വാൾ, വടക്കൻ യൂറോപ്പിൽ നിലനിന്നിരുന്ന മധ്യകാല വസ്ത്രങ്ങൾ, വെള്ളിയും സ്വർണവുംകൊണ്ട് നിർമിച്ച വസ്‌തുക്കൾ എന്നിവയെല്ലാം ഈ മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിനോട് ചേർന്നാണ് ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ. അയർലൻഡിലെ ഏക നിയോക്ലാസിക്കൽ ജോർജിയൻ കത്തീഡ്രലാണ് ഇത്. ഐറിഷ് ചരിത്രത്തി ലെ സുപ്രധാന വിവാഹത്തിന് സാക്ഷ്യം വഹിച്ച ഒരിടമാണ് ഇത്. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്.

2014-ൽ പിച്ചളയിൽ നിർമിച്ച രണ്ട് കൂറ്റൻ ഇരിപ്പിടങ്ങൾ പിന്നിൽ കത്തീഡ്രൽ

ലെയിൻസ്റ്ററിലെ രാജാവായ ഡെർമോട്ട് മാകറോ അയർലൻഡിൽ തന്റെ അധികാരം വീണ്ടെടുക്കാൻ വെയിൽസ് രാജാവായ സ് ട്രോങ്ബോയുടെ സഹായം തേടി. പ്രത്യുപകാരമായി, സ്ട്രോങ് ബോയ്ക്ക് തന്റെ മകൾ അയോഫിയെ വിവാഹം കഴിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു‌. തു ടർന്ന് സ്ട്രോങ്ബോ നഗരം പിടിച്ചടക്കുകയും ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിൽവെച്ച് അയോഫിയെ താലികെട്ടുകയും ചെയ്തു‌. ഈ വിവാഹത്തിന്റെ ഓർമയ്ക്കായി, 2014-ൽ പിച്ചളയിൽ നിർമിച്ച രണ്ട് കൂറ്റൻ ഇരിപ്പിടങ്ങൾ പള്ളിയുടെ മുൻപിൽ സ്ഥാപിക്കുകയുണ്ടായി. സഞ്ചാരികൾ ഈ ഇരിപ്പിടത്തിൽ ഇരുന്ന് ചിത്രങ്ങൾ എടുക്കാതെ മടങ്ങാറില്ല.

മധ്യകാലഘട്ട കഥകൾ പറയുന്ന മ്യൂസിയം

വാട്ടര്ഫോർഡിൽ തല ഉയർത്തി നിൽക്കുന്ന 1860ലെ ക്ലോക്ക് ടവറിന്റെ ചിത്രമെടുത്തു. വൈക്കിങ് ട്രയാങ്കിൾ വാക്കിങ് ടൂറിനായി ബിഷപ്പ് പാലസിലേക്ക് നടന്നു.

ക്ലോക്ക് ടവർ

ക്രൈസ്റ്റ്ചർച്ചിൽനിന്നാണ് ടൂർ ആരംഭിച്ചത്. പള്ളിയും സ്ട്രോങ്ബോയുടെ കഥകളും പറഞ്ഞതിനുശേഷം ബെയ്ലി ന്യൂ സ്ട്രീറ്റിലേക്ക് നീങ്ങി. 15 മീറ്ററിലധികം നീളമുള്ള ഒരു കൂറ്റൻ മരം വേരുപോലും മാറ്റാതെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ വൈക്കിങ്ങുകൾ വാട്ടർഫോർഡിൽ വന്ന നാൾമുതലുള്ള കഥകൾ ചിത്രങ്ങളായി കൊത്തിവെച്ചിരിക്കുന്നു. ഗൈഡ് പറഞ്ഞ കഥകൾ കേട്ടും കണ്ടും ഒടുവിൽ വാട്ടർഫോർഡ് കാഴ്ച്‌ചകൾ തുടങ്ങിയിടത്തുതന്നെ അവസാനിച്ചു.

വൈക്കിങ് കഥകൾ കൊത്തി വെച്ചിരിക്കുന്ന വൃക്ഷം

ഒരു ദിവസംകൊണ്ട് മുഴുവനായി കണ്ടുതീരാനാ കാത്തത്ര കാഴ്‌ചകളുണ്ട് വാട്ടർഫോർഡിൽ. അവയെല്ലാം പിന്നീടൊരിക്കലേക്ക് മാറ്റി വെച്ചു. സ്പ്രാവോയ് ഫെസ്റ്റിവൽ ഇപ്പോഴും അരങ്ങുത കർക്കുന്നുണ്ട്. സ്ട്രീറ്റിൽ ചൂടോടെ ഉണ്ടാക്കിവിൽ ക്കുന്ന ബർഗർ വാങ്ങി താള മേളങ്ങളുടെ അകമ്പടിയോടെ ആസ്വദിച്ചുകഴിച്ചു. .

ഗൈഡിനോടൊപ്പം