fat tuesday
Fat Tuesday
ഇന്ന് Fat Tuesday ആണ്. ഏതാണ്ട് പതിനാലാം നൂറ്റാണ്ടു മുതൽ സ്വീഡിഷുകാർ തുടർന്നു പോന്നിരുന്ന ഒരാചാരം.
ഒരുകാലത്തു ക്രിസ്ത്യൻ മതവിശ്വാസത്തിനു വേരോട്ടമുണ്ടായിരുന്ന സ്വീഡനിൽ വലിയ നൊയമ്പിന് തൊട്ടു മുൻപുള്ള അവസാനത്തെ ചൊവ്വാഴ്ചയാണ് Fat Tuesday ആയി ആചരിച്ചിരുന്നത് .
മതത്തിന്റെ ചട്ടക്കൂടുകളിൽ നിന്നും മാറി ജീവിക്കുന്ന സ്വീഡിഷ് ജനത ഇന്നും മാറ്റമില്ലാതെ Fat Tuesday ആഘോഷിചക്കുന്നു .
പല രൂപമാറ്റങ്ങൾ വന്നു എങ്കിലും ഫട് ടസ്‌ഥയിലെ പ്രധാന ഭക്ഷണമാണ് സെംല ബണ്ണുകൾ.കഠിനമായ നോയമ്പ് തുടങ്ങുന്നതിനു മുൻപ് കൊഴുപ്പേറിയ ഭക്ഷണം കഴിക്കേണം എന്ന ചിന്തയിൽ നിന്നാണ് ഈ ആചാരം തുടങ്ങിയത്.
ബണ്ണിനുള്ളിൽ വിപ് ക്രീമും ബദാം പേസ്റ്റും നിറചുണ്ട്കകുന്ന , ഈ പ്രത്യേക വിഭവം കഴിക്കാതെ , സ്വീഡനിൽ ഈ ദിനം കടന്നു പോകാറില്ല.
കേവലം ഒരുകോടി മനുഷ്യർ മാത്രം ജീവിക്കുന്ന സ്വീഡനിൽ എഴുപതു ലക്ഷത്തോളം സെംല ബണ്ണുകളാണ് ഈ ദിവസം മാത്രം വിൽക്കുന്നത് . ജോലി സ്ഥലങ്ങൾ വീടുകൾ സ്‌കൂളുകൾ ഇവിടെങ്ങളിലെല്ലാം ഇന്നേ ദിവസം സെംല ബണ്ണുകൾ സ്ഥാനം പിടിക്കും.
ബേക്കറികളിലും കഫെകളിലും ആളുകൾ വരി നിന്ന് ഇന്നേ ദിവസം സെംല ബണ്ണുകൾ വാങ്ങുന്ന കാഴ്ച സർവ്വസാധാരണമാണ്.
ബേക്കറികളിലെയും കഫെകളിലെയും പ്രധാന കച്ചവടവും സെംല ബണ്ണുകളാണ്. അപ്പോൾ എല്ലാവർക്കും fat tuesday ആശംസകൾ