അല്പം മീൻ പുരാണം …!!

fish n chips ireland

നാട്ടിലെ പരിപ്പുവട പൊതിഞ്ഞു തരുന്ന മനോരമ പത്രം ആണ് എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത്. പത്രം നിറയെ എണ്ണ പിടിച്ചു പേപ്പറിലെ കാർബൺ പരിപ്പുവടയിലും പിടിച്ചു നമ്മുടെ കൈയിലേക്ക് എത്തുമ്പോഴേക്കും പരിപ്പുവടയും പത്രവും പ്രണയത്തിൽ മുങ്ങി കഴിഞ്ഞിരിക്കും.

തീൻമേശയിൽ എത്തിയ Fish n Chips ഒരു പേപ്പറിൽ പൊതിഞ്ഞാണ് കൊണ്ടുവന്നത്.അതൊരു വെറും പേപ്പർ ആയിരുന്നില്ല ഒരു ചരിത്ര രേഖ തന്നെ ആയിരുന്നു. പേപ്പറിൽ പൊതിഞ്ഞു എണ്ണയിൽ കുളിച്ച മീൻ കണ്ടാൽ നാട്ടിലെ പഴംപൊരിയോ വാഴക്കാ ബജിയുടെ കുടുംബത്തിൽ പിറന്നതാണ് എന്ന് തോന്നിപ്പോകും.

മീൻ പൊതിഞ്ഞ പേപ്പറിൽ നിന്നും ഞാൻ വായിച്ചെടുത്ത ചരിത്രത്തിൽ നിന്നും ഒരേട് ..!!

അയർലണ്ടിൽ, ആദ്യത്തെ Fish n Chips വിറ്റത് ഇറ്റാലിയൻ കുടിയേറ്റക്കാരനായ ഗ്യൂസെപ്പെ സെർവിയാണ്, 1880-കളിൽ കൗണ്ടി കോർക്കിലെ ക്വീൻസ്‌ടൗണിൽ (ഇപ്പോൾ കോബ്) വടക്കേ അമേരിക്കൻ കപ്പലിൽ നിന്ന് അബദ്ധത്തിൽ ഇറങ്ങി ഡബ്ലിനിലേക്ക് നടന്നു. ഡബ്ലിൻ പബ്ബുകൾക്ക് പുറത്ത് ഒരു കൈവണ്ടിയിൽ Fish n Chips വിറ്റു തുടങ്ങി. തുടർന്ന് അദ്ദേഹം

ഗ്രേറ്റ് ബ്രൺസ്വിക്ക് സ്ട്രീറ്റിൽ (ഇപ്പോൾ പിയേഴ്സ് സ്ട്രീറ്റ്) സ്ഥിര കച്ചവട സ്ഥലമാക്കി. ഭാര്യ പാൽമ ഉപഭോക്താക്കളോട് ചോദിക്കും. “യുനോ ഡി ക്വസ്റ്റ, യുനോ ഡി ക്വല്ല?” ഈ വാചകം (“ഇതിൽ ഒന്ന്, അതിലൊന്ന്” എന്നർത്ഥം) ഡബ്ലിനിലെ പ്രാദേശിക ഭാഷയിൽ “ഒന്ന്, ഒന്ന്” എന്നായി പ്രവേശിച്ചു, ഇത് ഇപ്പോഴും one and one ഇന്നും ഫിഷ് ആൻഡ് ചിപ്സിനെ പരാമർശിക്കാൻ ആളുകൾ ഉപയോഗിക്കുന്നു.

ചരിത്രം തന്നെ ബാധിക്കില്ല എന്ന തിരിച്ചറിവിൽ റെസ്റ്റോറന്റിലെ പൂച്ച ഒരു ബിയർ ബാരലിന്റെ മുകളിൽ ഉറക്കം നടിച്ചു കിടന്നു

അപ്പോൾ ഹാപ്പി സൺഡേ …!!

Location: The good house restaurant,Inagh
Co. Clare
V95 HW68
Ireland