അറിയാം ഇവരുടെ ഉയരത്തിന്റെ രഹസ്യം

NETHERLANDS

കാറ്റാടി യന്ത്രങ്ങൾ , ചതുപ്പു നിലമായിരുന്ന നെതെർലാന്റ്സിനെ 🇳🇱 ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്ന് വേണം കരുതാൻ.

ഒരു കാലത്തു ചതുപ്പു നിലമായിരുന്ന ഇന്നത്തെ നെതർലൻഡ്‌സ്‌ ട്യൂലിപ് 🌷 പാടങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ ചീസ് ഉല്പാദന രാജ്യവും ആകുന്നതിൽ ഒരുപക്ഷെ ഈ കാറ്റാടിയന്ത്രങ്ങൾ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടാവാം.

ഇന്ന് കാണുന്ന തോടുകളും നീരൊഴുക്കുകളും എല്ലാം ആഴം കൂട്ടുകയും വെള്ളത്തിന്റെ ഒഴുക്ക് 🍃ഉറപ്പാക്കുകയും ചെയ്തത് ഒരുകാലത്തു ഈ യന്ത്രങ്ങളുടെ പ്രവർത്തനം മൂലമാണ്. തൊടുകളിലെ വളക്കൂറുള്ള മണ്ണ് പുറത്തേക്കു മാറ്റിയപ്പോൾ അത് കൃഷിക്കും മറ്റും അനുയോജ്യമായി തീർന്നു. അങ്ങനെ ധാരാളം പച്ചപ്പും ക്ഷീര വിപ്ലവവും വന്നു ചേർന്ന് നെതര്ലന്ഡ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാൽ , ചീസ് ഉല്പാദന രാജ്യങ്ങളിൽ ഇടംപിടിച്ചു. 🐄 🐄

12 മില്യൺ പാലും ,800000 ടൺ ചീസുമാണ് ലോകത്തിനു ഇവരുടെ സംഭാവന.മറ്റു രാജ്യക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഡച്ചുകാർ ഏതാണ്ട് 25 ശതമാനം അധികം പാലുൽപ്പന്നങ്ങൾ കഴിക്കുന്നു. 🧀 🥛

ഇനി മറ്റൊരു രഹസ്യം പറയാം : 🤫 🤐

പത്തൊൻപതാം നൂറ്റാണ്ടു വരെ അമേരിക്കക്കാർ ആയിരുന്നു ലോകത്തിലെ ഉയരമുള്ള ജനങ്ങൾ. എന്നാൽ പാലും പാലുൽപ്പന്നങ്ങളും നെതെർലാന്റ്സിൽ സുലഭമായതോടു കൂടി ഇവർ പതിയെ ആ സ്ഥാനം കയ്യടക്കി എന്ന് പറയപ്പെടുന്നു. ഏതാണ്ട് 5 അടി 7 ഇഞ്ച് ആണ് ശരാശരി സ്ത്രീകളുടെ ഉയരമെങ്കിൽ പുരുഷന്മാരുടേതു 6 അടിയാണ് ശരാശരി ഉയരം.