കോന്നിയിലെ ആനകൾ

Elephant

1810ൽ ആണെന്ന് പറയപ്പവടുന്നു പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ആനപിടുത്തം തുടങ്ങിയത്. ആനകൾ നടന്നു പോകുന്ന കാട്ടു വഴികളിൽ വലിയ വാരി കുഴി നിർമ്മിച്ച് അതിൽ ആനകളെ വീഴ്ത്തിയാണ് ആനകളെ പിടിച്ചിരുന്നത്. പിന്നീട് ഈ ആനകൾക്ക് പരിശീലനം നൽകി മെരുക്കി എടുക്കാനായി തുടങ്ങിയതാണ് കോന്നി ആനക്കൂട്. 1942ൽ ആണ് ഒൻപതേക്കറിലായി പടർന്നു കിടക്കുന്ന കോന്നി ആനക്കൂട് നിർമ്മിച്ചത്.

കോന്നി കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ആനകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ തടി കൂടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രാദേശികമായി ആനക്കൂട് എന്നറിയപ്പെടുന്ന ഇവയ്ക്ക് ഒരേസമയം 3 മുതൽ 4 വരെ ആനകളെ പാർപ്പിക്കാനാകും. ആനകളെ പ്രത്യേക ചിട്ടകൾ അനുസരിക്കാൻ പഠിപ്പിക്കുകയും രാവിലെ പ്രത്യേക വ്യായാമം നടത്തുകയും കുളിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം നൽകുകയും ചെയ്യുന്നു. ആനകളുടെ ചരിത്രം പറയുന്ന മ്യൂസിയവും ഫോറെസ്റ്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന വനശ്രീ എക്കോ ഷോപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്

മൂന്ന് മാസം പ്രായമുള്ള കൊച്ചയ്യപ്പൻ മുതൽ മുപ്പത്തി അഞ്ചു വയസുള്ള ആനയെ വരെ ഇവിടെ കാണുവാൻ കഴിയും

വലിയ ആനകളെ ഉപയോഗിച്ചുള്ള സവാരി സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. കോവിഡ് കാലത്തു നിർത്തലാക്കിയ ആന സവാരി പിന്നീട് പുനരാരംഭിച്ചിട്ടില്ല. 35 കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് മാർഗം ഇവിടേക്കു എത്തിപ്പെടാം.

ചൊവ്വ മുതൽ ഞായർ വരെ രാവിലെ ഒൻപതിനും വൈകിട്ട് ആറിനും ഇടയിലാണ് സന്ദർശന സമയം.ടിക്കറ്റ് നിരക്ക് 20 രൂപ