സോഴ്സലെ – മനുഷ്യൻ മലിനമാക്കാത്ത നാട്ടിലെ കഥകൾ

sorsele

“This is our traditional drink. “ ഇതും പറഞ്ഞു യൊരാൻ എന്റെ നേരെ കട്ടൻ കാപ്പി നീട്ടിയപ്പോൾ ഞാൻ ഒരുനിമിഷം ഒന്ന് അമ്പരന്നു.

യോരാനോടൊപ്പം

നോർത്ത് സ്വീഡനിലേക്ക്‌ കുടുംബമായി ട്രിപ്പ് പോയതാണ് ഞാൻ. സ്വന്തമായി വാഹനം ഓടിക്കാനുള്ള അനുമതി ഇതുവരെ കൈയ്യിൽ കിട്ടാത്തത് കാരണം പൊതു ഗതാഗതസംവിധാനം ഉപയോഗിച്ചാണ് യാത്ര. ഓസ്റ്റർസുണ്ടിൽ തുടങ്ങി യല്ലിവരെ എന്ന വടക്കേ പട്ടണത്തിലേക്കാണ് യാത്ര.

ഗ്രാമത്തിലെ മിഡ് സമ്മർ ഡേയുടെ ബാക്കി പത്രം

പോകുന്ന വഴിയിൽ നിറയെ ഇടത്താവളങ്ങൾ. ആയിരം മുതൽ നാലായിരം ജനങ്ങൾ മാത്രം താമസിക്കുന്ന , മനുഷ്യൻ അധികം മലിനമാക്കാത്ത നാടുകൾ. ഞങ്ങളുടെ നാലാമത്തെ സ്റ്റോപ്പ് ആണ് സോഴ്സലെ. സ്വീഡിഷ് ലാപ് ലാൻഡിലെ തന്നെ ഏറ്റവും കുറവ് ആളുകൾ താമസിക്കുന്ന പട്ടണങ്ങളിൽ ഒന്ന്.ഞങ്ങൾ അവിടെവെച്ചു പരിചയപ്പെട്ടതാണ് യോരാനെ. സോഴ്സലെ നിവാസി ഏതാണ്ട് എഴുപതു വയസോളം പ്രായം. ടാക്സി ഓടിച്ചു ഉപജീവനം നടത്തുന്നു.

സൈമണും ലിനയും . യോരനോടൊപ്പം പരിചയപ്പെട്ടവർ

ഞങ്ങൾക്ക് ഇവിടുത്തെ ഗ്രാമങ്ങളും ഇവിടുത്തെ സംസ്കാരവും ഒന്ന് അടുത്തറിയണം. ആവശ്യം അറിയിച്ചപ്പോൾ അതിനായി തയാറായിക്കൊള്ളാൻ പറഞ്ഞു. പൈസ ഒന്നും തരേണ്ട , ഞാൻ നിങ്ങളെ എന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാം. അവിടെ നമുക്കൊരുമിച്ചു മീൻ പിടിക്കാൻ പോകാം . പിന്നെ അല്പസമയം തീയിൽ സോസേജും മറ്റും ചുട്ടു തിന്നാം .

ലൈസ

ഭൂമിയുടെ മറ്റൊരു ഭൂഖണ്ഡത്തിലെ ജീവിതത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് വേണ്ടി നിങ്ങൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് ?

സോഴ്സലെ

ഞങ്ങളുടെ ഗ്രാമത്തിൽ ആകെയുള്ളത് പതിനൊന്നു വീട്ടുകാരാണ്. എന്നും ഇപ്പോഴും അവരെ തന്നെ കണ്ടു ആകെ ബോറടിച്ചു. അധികം ആളുകൾ ഒന്നും എത്തിപ്പെടാത്ത ഈ നാട്ടിലേക്ക് കടന്നു വന്ന നിങ്ങളെ കണ്ടതിൽ പരം സന്തോഷം വേറെന്താണ്.എനിക്ക് അല്പം പൊട്ടറ്റോ കൃഷിയും പിന്നെ അല്പം നായാട്ടുമുണ്ട്. അത് മതി ജീവിച്ചുപോകാൻ.

യോരന്റെ വീട്

യോരാൻ ഞങ്ങളെയും കൂട്ടി ഗ്രന്നാസ് എന്ന തന്റെ ഗ്രാമത്തിലേക്കു പോയി . യോരന്റെ വേട്ട പട്ടിയായ ലൈസയെയും കൂട്ടി നദിക്കരയിലേക്കു മീൻ പിടിക്കാൻ.

കെറ്റിലിൽ വെള്ളം തിളപ്പിച്ച് അതിൽ ഉണങ്ങിയ റൈൻഡിയർ ഇറച്ചിയും അരിഞ്ഞിട്ടിട്ടു എന്റെ നേരെ നീട്ടി This is our traditional drink.

കാപ്പി ഊതി ഊതി കുടിക്കുമ്പോഴും എന്റെ ചിന്ത മറ്റൊരു ഭൂഖണ്ഡത്തിലെ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത യോരാനെ പോലുള്ളവർ ആണ് ഈ ഭൂമിയെ സ്വർഗമാക്കുന്നത് എന്നത് മാത്രമായിരുന്നു.

സഫാരി ചാനലിലെ ആ യാത്രയിൽ നിന്നും