bad ischl
ബാഡ് ഇസ്ചൽ – ഓസ്ട്രിയയിലെ മനോഹര പട്ടണം
ഓസ്ട്രിയയിലെ സാൽസ്‌കാമർഗട്ട് റീജിയനിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ് ബാഡ് ഇസ്ചൽ . മനോഹരമായ കെട്ടിടങ്ങൾ, തെർമൽ ബാത്ത് , സുന്ദരമായ പ്രകൃതി , സാംസ്കാരിക പൈതൃകം, പരമ്പരാഗത ഓസ്ട്രിയൻ ചാരുത എന്നിവയാൽ സന്ദർശകരെ ആകർഷിക്കുന്ന ബാഡ് ഇസ്ചൽ നൂറ്റാണ്ടുകളായി ഒരു യാത്രികരുടെ പ്രിയ ഡെസ്റ്റിനേഷൻ ആണ് . ഓസ്ട്രിയയിലെ ചക്രവർത്തി ഫ്രാൻസ് ജോസഫ് ഒന്നാമന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമകേന്ദ്രം കൂടിയായിരുന്നു ഇവിടം.
1832 മുതൽ ഓൾഡ് ടൗണിൽ സ്ഥിതി ചെയ്യുന്ന ബാഡ് ഇഷ്‌ലിലെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത പേസ്ട്രി ഷോപ്പാണ് കൊണ്ടിതോറി സോണർ.
ഒരിക്കൽ ജോസഫ് നിക്കർൽ എന്ന പ്രശസ്ത മിഠായി നിർമ്മാതാവ് ബാഡ് ഇസ്ചലിലെ ഈ പേസ്റ്ററി ഷോപ്പിൽ ജോലിക്കായി എത്തി. എന്തെങ്കിലും വെറൈറ്റി ആയി ഉണ്ടാക്കണം എന്ന് തീരുമാനിച്ച അദ്ദേഹം ഇസ്ചൽ വേഫറുകൾ എന്നൊരു പുതിയ പേസ്റ്ററി ഉണ്ടാക്കി. കണിശ്ശക്കാരൻ ആയിരുന്ന അദ്ദേഹം , നിർമ്മിക്കുമ്പോൾ പൊട്ടിയതും പൊളിഞ്ഞതുമായ വേഫറുകൾ കളയാൻ തീരുമാനിച്ചു . പേസ്റ്ററി ഷോപ്പിനു വലിയ നഷ്ടമാണ് അതുമൂലം ഉണ്ടായത് . അവസാനം പൊട്ടിയതും ഷേപ്പ് ഇല്ലാത്തതുമായ വേഫറുകൾ ഹസ്സിൽനട്ട് , ചോക്കലേറ്റ് ഒക്കെ മിക്സ് ചെയ്തു പുതിയ ഒരു ഐറ്റം കുട്ടികൾക്കായി ഉണ്ടാക്കി. അതിന്റെ രുചി നാടെങ്ങും പരന്നു. പേസ്റ്ററി പ്രേമികൾ പുതിയ രുചി ഏറ്റെടുത്തു.അങ്ങനെ ഓസ്ട്രിയയിലെ പ്രശസ്ത പേസ്റ്ററി സോണർസ്റ്റോളനു ജന്മം കൊണ്ടു.
ഓസ്ട്രിയയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായ ഹാൾസ്റ്റാറ്റ് റീജിയൻ സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മനോഹര പട്ടണമാണ് ബാഡ് ഇസ്ചലും അവിടെയുള്ള കോണ്ടിതോറി സോണറിലെ പ്രശസ്തമായ സോണർസ്റ്റോളന്റെ രുചിയും.