Kollengode
ചിങ്ങൻചിറ പ്രകൃതി ക്ഷേത്രം
പാലക്കാടു ജില്ലയിലെ കൊല്ലങ്കോട്ടിൽ നിന്നും ആറു കിലോമീറ്റർ മാറിയാണ് ചിങ്ങൻചിറ പ്രകൃതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽ മരമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത.
ആട് കോഴി എന്നിവയെ ഭക്തർ ഇവിടെ നേർച്ചയായി സമർപ്പിക്കാറുണ്ട്. രണ്ടു ഏക്കറോളം സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഭക്തർ സന്താനലബ്ദിക്കായി കളിതൊട്ടിലുകളും വീട് നിർമ്മാണം പൂർത്തീകരിക്കാനായി വീടിന്റെ മാതൃക ഒക്കെ ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ട്.
ക്ഷേത്ര പരിസരം മുഴുവൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ളാസ്ററിക്ക് കവറുകൾ കൊണ്ടും മാലിന്യങ്ങൾ കൊണ്ടും മലിനമാക്കിയിരിക്കുന്നത് ഈ ക്ഷേത്രത്തിന്റെ ശോഭ കെടുത്തുന്ന ഒന്നാണ്.