വോഡ്ക്കയും ചായയും ഒരു റഷ്യൻ റ്റീ സെറിമണി

Berlin

ചരിത്രപ്രസിദ്ധമായ ബെർലിൻ നഗരത്തിലെ വ്യത്യസ്തമായ ചായക്കട – താജിക്കിസ്ഥാൻ ടീ റൂം .ബെർലിനിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് മധ്യേഷ്യയിലെ ശാന്തമായ ഭൂപ്രകൃതിയിലേക്ക് അതിഥികളെ ആനയിക്കുന്ന ആകർഷകമായ സ്ഥലമാണിത്. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടീ റൂം താജിക്കിസ്ഥാന്റെ പ്രശസ്തമായ ആതിഥ്യമര്യാദയുടെ രുചി കൂടിയാണ്.

താജിക്കിസ്ഥാൻ ടീ റൂമിൽ പ്രവേശിക്കുമ്പോൾ, ഗംഭീരമായി രൂപകല്പന ചെയ്ത അകത്തളം സന്ദർശകരെ ആരെയും ആകർഷിക്കും പരമ്പരാഗത താജിക് പരവതാനികൾ, തടി കൊത്തുപണികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരം കുറഞ്ഞ മേശക്കു ചുറ്റുമിരുന്നു ചായ ആസ്വദിക്കുന്നത് വേറിട്ടൊരു അനുഭവമാണ്.

കിഴക്കൻ ജർമ്മനിക്ക് യു എസ്എസ്ആർ നൽകിയ സമ്മാനമാണ് ഇത്. സൗഹൃദത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതീകമായി നിർമ്മിച്ച ഇവിടം താജിക്കിസ്ഥാന്റെ പാരമ്പര്യ രുചി ബെർലിനർമാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പകർന്നു നൽകുന്നു.

ഇവിടുത്തെ റഷ്യൻ ടീ സെറിമണി പ്രസിദ്ധമാണ്. സമോവറിൽ ചൂടുവെള്ളവും ചായയും മിക്സ് ചെയ്തു ഡ്രൈ ഫ്രൂട്ട്സിനോടൊപ്പം അൽപ്പാൽപ്പമായി കുടിക്കാം. അൽപ്പം വീര്യം പകരാൻ ഇടക്കിടക്ക് വോഡ്ക്കയും നുകരാം. എട്ടര യൂറോ ആണ് റഷ്യൻ ടീ സെറിമണിക്ക് ഒരാൾക്കുള്ള നിരക്ക് മിനിമം രണ്ടുപേർ ഉണ്ടെങ്കിലേ ടീ സെറിമണി ഓർഡർ ചെയ്യാൻ സാധിക്കൂ . പേയ്മെന്റ് ക്യാഷ് മാത്രം.

Address :Oranienburger Straße 27