ആംസ്റ്റർഡാമിലെ ക്ളോഗുകൾ

Clog in Amsterdam

ആംസ്റ്റർഡാമിനടുത്തുള്ള സ്ഥലമാണ് സാൻസെ സ്ചാൻസ്. 18/19 നൂറ്റാണ്ടിലെ ഒരു ഗ്രാമത്തിന്റെ രൂപം പുനഃസൃഷ്ടിക്കുന്നതിനായി ചരിത്രപരമായ കാറ്റാടി മില്ലുകളും മനോഹരമായ പച്ച തടി വീടുകളും ഇവിടെ മാറ്റി സ്ഥാപിച്ചു.

ഇവിടുത്തെ പ്രദർശനതങ്ങളിൽ പ്രാദേശിക വസ്ത്രങ്ങൾ, മോഡൽ കാറ്റാടി മില്ലുകൾ, ചീസ് നിർമ്മാണം ,ചോക്ലേറ്റ് നിർമ്മാണം എന്നിവയുണ്ട്.

കടും ചായം പൂശിയ ക്ളോഗുകൾ

കരകൗശല വിദഗ്ധരുടെ കരവിരുത് എടുത്തു കാട്ടുന്ന മരംകൊണ്ടുള്ള ക്ലോഗ് കൊത്തുപണി, ബാരൽ നിർമ്മാണം തുടങ്ങിയ അപൂർവ കരകൗശല വസ്തുക്കളുടെ നിർമ്മാണവും നേരിട്ട് കാണാം.

ആംസ്റ്റര്ഡാമിന്റ ചരിത്രം പറയുന്ന കാറ്റാടി യന്ത്രങ്ങൾ

അങ്ങിങ്ങായി ഉറപ്പിച്ചിരിക്കുന്ന ക്ലൊഗ് അഥവാ തടിയിൽ നിർമ്മിച്ച പാദരക്ഷകൾ ഇവിടെ സന്ദര്ശിക്കേന്നവരെ ഏറെ ആകർഷിക്കുന്നു. കടും നിറത്തിലുള്ള ചായങ്ങൾ പൂശി പൂക്കൾ നിറച്ചവ , ഉള്ളിൽ കയറി ഇരുന്നു ഫോട്ടോ എടുക്കാവുന്നവ , കീചെയ്ൻ മാതൃകയിൽ കൈയിൽ കൊണ്ട് നടക്കാവുന്നവ അങ്ങനെ ക്ളോഗിന്റെ ടൂറിസം വിപണ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് അവിടെ. ഒരു ക്ലൊഗ് വാങ്ങാതെ ആരും അവിടം വിടുമെന്ന് കരുതാൻ വയ്യ.

പൂക്കൾ നിറച്ച ക്ലൊഗ്

ഡച്ച് ക്ലോഗുകൾ അഥവാ തടിയിൽ നിർമ്മിച്ച പാദരക്ഷകൾ

13-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെതർലാൻഡ്‌സിൽ ക്ലോഗ്സ് നിർമ്മാണം ആരംഭിച്ചിരുന്നു എന്ന് കാണാം. ഫാക്ടറി തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, മറ്റ് വ്യാപാര ജോലികൾ എന്നിവരുടെ കാലുകൾ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ലൊഗ് നിർമ്മാണം

ആദ്യ കാലങ്ങളിൽ ക്ളോഗുകൾ പൂർണ്ണമായും തടിയിൽ അല്ല നിർമ്മിച്ചിരുന്നത്, എന്നാൽ പിന്നീട് വില്ലോ മരങ്ങളുടെ തടിയിൽ അവ കൊത്തിയെടുത്തു തുടങ്ങി. എന്തിനേറെ പറയണം യൂറോപ്യൻ യൂണിയൻ ഇതിനെ ഒരു ഔദ്യോഗിക സുരക്ഷാ ഷൂ ആയി വരെ പ്രഖ്യാപിച്ചു

ഇന്ന് ക്ളോഗുകൾ ഉണ്ടാക്കുന്ന ഫാക്ടറികൾ ആംസ്റ്റെർടാം സന്ദർശിക്കുന്ന ആളുകളുടെ പ്രധാന ആകർഷണം ആണ് .