മുത്താരം കുന്ന് പി ഓ 

Postal day

2006 ൽ പുറത്തിറങ്ങിയ ചെമ്പകമേ എന്ന ആൽബം ഓർമ്മയുണ്ടോ ?  സുന്ദരിയായ പോസ്റ്റ് വുമൺ കത്തുമായി വരുന്നത് കാത്തു നിൽക്കുന്ന കാമുകൻ പാടുന്ന സുന്ദരിയെ വാ എന്ന ആൽബം അക്കാലത്തെ സൂപ്പർ ഹിറ്റ് ആൽബങ്ങളിൽ ഒന്നായിരുന്നു.

ഇനി 1985 ലേക്ക് പോയാൽ മുത്താരം കുന്ന് പി ഓ എന്ന സിബി മലയിൽ ചിത്രത്തിൽ പോസ്റ്റ് മാസ്റ്ററായി വരുന്ന മുകേഷും നാട്ടിൽ നടക്കുന്ന ഗുസ്തി മത്സരവുമൊക്കെയായിരുന്നു ഇതിവൃത്തം.

എണ്പതുകൾക്കു മുൻപ് ഗൾഫ് നാടുകളിൽ ജോലി ചെയ്തിട്ടുള്ളവർക്കറിയാം കത്തുകളിലൂടെ കൈമാറുന്ന വിരഹവേദനയുടെ ആഴം. ഇന്ന് കത്തുകളും കത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളും ഓർമ്മകൾ മാത്രമായി.

ഇമെയിലും ഫോൺ വിളികളും വട്സാപ്പും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി.

ഒക്ടോബർ ഒൻപത് ലോക തപാൽ ദിനം . എന്താണ് നിങ്ങളുടെ തപാൽ ദിന ഓർമ്മകൾ ?