ലാപ് ലാൻഡിലെ ഭീമൻ ചീസ് സ്ലൈസറുകൾ

worlds largest cheese slicer

പാൽ ഉൽപ്പന്നങ്ങൾ സ്കാന്ഡിനേവിയൻ ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. അതിൽ പ്രധാനമാണ് ചീസ്. നോർവീജിയനായ തൊർ ബ്യൊർകലുന്ദ് 1925 ൽ ചീസ് സ്ലൈസർ കണ്ടുപിടിക്കുന്നതുവരെ വലിയ ബ്ലോക്കുകളായി വരുന്ന ചീസ് ,സ്ലൈസുകൾ ആക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. വടക്കൻ സ്വീഡനിലെ Umeå, Skellefteå നഗരങ്ങൾക്കിടയിൽ, Ånäset എന്ന ചെറിയ പട്ടണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ചീസ് സ്ലൈസർ കാണാം.ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടത്തിനു നടുവിലുള്ള രണ്ട് ഭീമൻ ചീസ് സ്ലൈസറുകൾ ആരും ഒന്ന് ശ്രദ്ധിക്കും .

ബർട്രാസ്കിൽ നിർമ്മിക്കുന്ന പ്രശസ്തമായ വാസ്റ്റർബോട്ടൻ ചീസ് ഫാക്ടറിയിലേക്കു ഇവിടെനിന്നും 30 കിലോമീറ്റർ ദൂരമുണ്ട് .

ലൊക്കേഷൻ : Skolgatan 3,robertsfors N, Sweden