ആയിരത്തി തൊള്ളായിരത്തി നാൽപതു നവംബർ16, പോളണ്ടിന്റെ ഇന്നത്തെ തലസ്ഥാനമായ വാർസൊ യിലെ ജൂത സമൂഹത്തിനു ഒരു കറുത്ത ദിനമായിരുന്നു.
നഗര ജനസംഖ്യയുടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരത്തോളം ജൂത വംശജരെ നാസി പട്ടാളം നഗരത്തിന്റെ വെറും രണ്ടര ശതമാനം വിസ്തൃതി മാത്രമുള്ള മതിൽ കെട്ടിനുള്ളിലേക്കു അടക്കപ്പെട്ട ദിനമാണ് ഇന്ന്.
വാർസോയിലെ ജൂതന്മാരുടെ ഗെറ്റോ ഷിൻലേഴ്സ് ലിസ്റ്റ് പോലുള്ള പല പ്രമുഖ ചിത്രങ്ങളിലും എടുത്തു കാട്ടുന്നുണ്ട്.
ഒരു മുറിയിൽ ശരാശരി 9.2 ആളുകൾ തിങ്ങി നിറഞ്ഞ , ഭക്ഷണം റേഷനായി നൽകിയ, യാതനകൾ നിറഞ്ഞ , ഗെറ്റോ ജീവിതം അവരിൽ പലരെയും രോഗികളാക്കി മാറ്റി. ഇവരിൽ ഒട്ടുമുക്കാൽ ആളുകളും പിന്നീട് നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഗ്യാസ് ചേംബറിനുള്ളിൽ പിടഞ്ഞു മരിച്ചു
“Those who cannot remember the past are condemned to repeat it” – George Santayana
പോളണ്ടിലെ വാർസോ നഗരത്തിൽ ഇന്നും രണ്ടാം ലോകമഹാ യുദ്ധത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി ഈ ഗേറ്റോയുടെ ഭാഗങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.