സ്വീഡൻ കര അതിർത്തി പങ്കിടുന്ന നോർവേയും ഫിൻലൻഡും ഉൾപ്പെടെ എല്ലാ അയൽരാജ്യങ്ങളും വലതുവശത്ത് ഡ്രൈവ് ചെയ്യുന്നു, പ്രതിവർഷം അഞ്ച് ദശലക്ഷം വാഹനങ്ങൾ അതിലെ കടന്നുപോകുന്നു.
ഏകദേശം 90 ശതമാനം സ്വീഡൻകാരും ഇടത് വശത്ത് വാഹനങ്ങൾ ഓടിച്ചു വാഹന അപകടങ്ങൾ നിത്യ സംഭവമായി.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് ഭരണകർത്താക്കളും
1955-ലെ ഒരു ജനഹിതപരിശോധനയിൽ 83 ശതമാനം പേർ ഇടതുവശത്ത് വാഹനമോടിക്കാൻ വോട്ട് ചെയ്തു. എന്നാൽ 1963 മെയ് 10-ന് സ്വീഡിഷ് പാർലമെന്റ് വലത് ട്രാഫിക്കിന്റെ നിർദ്ദേശം അംഗീകരിച്ചു.

പാൽ പാക്കറ്റുകളിലും എന്തിനേറെ അടിവസ്ത്രങ്ങളിൽ വരെ വലതു ട്രാഫിക് മാറ്റത്തിന്റെ ലോഗോ പ്രിന്റ് ചെയ്തു പ്രചരിപ്പിച്ചു.

അങ്ങനെ 1967 സെപ്റ്റെംബർ മൂന്നിന് ട്രാഫിക് മാറ്റം നിലവിൽ വന്നു.അതിന്റെ 55 വാർഷികം ആണ് ഇന്ന്
ഈ നിയമം നിലവിൽ വന്നതിനു ശേഷം ഏതാണ്ട് അൻപത്തി രണ്ടു വർഷങ്ങൾക്കപ്പുറം ഞാൻ സ്വീഡനിൽ എത്തി. ഒന്നല്ല രണ്ടല്ല മൂന്ന് തവണ ടെസ്റ്റ് നടത്തിയിട്ടാണ് അവർ എനിക്ക് ഡ്രൈവിങ് ലൈസൻസ് തന്നത്. 2030 ആകുമ്പോൾ റോഡ് ആക്സിഡന്റിൽ ഒരാൾ പോലും മരിക്കുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യരുത് എന്നാണ് അവരുടെ വിഷൻ . അതിനായി റോഡിന്റെ നിലവാരം , സൈൻ ബോർഡുകൾ സിഗ്നലുകൾ എല്ലാം ഉന്നത നിലവാരത്തിൽ എത്തിക്കുവാൻ ഇവിടുത്തെ ട്രാഫിക് ഡിപ്പാർട്മെന്റ്റ് പ്രയത്നിക്കുന്നു . ഡ്രൈവിംഗ് ടെസ്റ്റ് കഠിനമായ ലോക രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. തിയറി പരീക്ഷ പാസാക്കാൻ തന്നെ കടുകട്ടിയാണ് ( ഞാൻ രണ്ടാം തവണ ആണ് കടന്നത് ) . ഇവരുടെ ലക്ഷ്യത്തിലേക്കു ഇവർ എത്തുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . എഴുപതുകളിൽ ആയിരത്തിൽ അധികം ആളുകൾ റോഡ് അപകടങ്ങളിൽ മരിച്ചിരുന്നു എങ്കിൽ വാഹനങ്ങൾ വളരെയേറെ ഉള്ള ഇപ്പോൾ അത് കുറഞ്ഞു ഇരുന്നൂറിൽ എത്തി നിൽക്കുന്നു .ഏതാണ്ട് ഒരു വര്ഷം നീണ്ടു നിന്ന കഠിന പ്രയത്നത്തിന് ഒടുവിൽ എനിക്ക് ലൈസൻസ് കിട്ടി. .ഏതോ ഒരു പാർലമെന്റ് അംഗം അവതരിപ്പിച്ച ഡ്രൈവിംഗ് മാറ്റത്തിന്റെ പരിണിത ഫലം അനുഭവിച്ചത് ഞാൻ ആണ് ഗുയ്സ്.
ഇനി ഇടതു വലതു ട്രാഫിക്കിന്റെ കാരണം എന്ന് കരുതുന്ന ഒരു കരക്കമ്പി
ലോകത്തിന്റെ ഭൂരിഭാഗവും റോഡിന്റെ വലതുവശത്തുകൂടിയാണ് വാഹനമോടിക്കുന്നത്. എന്നാൽ ഏകദേശം 76 രാജ്യങ്ങളും പ്രദേശങ്ങളും ഇടത് വശത്തൂടെ വണ്ടി ഓടിക്കുന്നു . ഈ ആചാരം പുരാതന റോമിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. റോമാക്കാർ തങ്ങളുടെ വണ്ടികളും രഥങ്ങളും ഇടതുകൈകൊണ്ട് ഓടിച്ചു , വലതു കൈ സ്വതന്ത്രമാക്കി ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന തന്ത്രം ആയിരുന്നു പയറ്റിയിരുന്നത്.