sweden winter

മഞ്ഞിന്റെ മണമുള്ള പകലുകൾ

മൈനസ് പതിനഞ്ചു ഡിഗ്രി സെൽഷ്യസ്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മനോഹരമായ പൈൻ മരങ്ങൾ. വഴിയരികിൽ അവിടവിടെയായി കൂട്ടി ഇട്ടിരിക്കുന്ന മഞ്ഞു കൂനകൾ. മരച്ചില്ലകളിലിൽ നിന്നും താഴെ വീഴാൻ മടിച്ചു നിൽക്കുന്ന മഞ്ഞു. നടക്കുമ്പോൾ തെന്നി വീഴാതിരിക്കാൻ വഴിയരികിൽ എങ്ങും വിതറിയിരിക്കുന്ന ചെറു പാറകഷ്ണങ്ങൾ. വഴിയിലെ മഞ്ഞു നീക്കാൻ തലങ്ങും വിലങ്ങും പായുന്ന വണ്ടികൾ … രാവിലെ ആയിട്ടും പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങുന്ന സൂര്യൻ ..ഒഴുക്ക് നിലച്ച അരുവികൾ ..

അതിനിടയിൽ കറുത്ത കമ്പിളി വസ്ത്രങ്ങളും ധരിച്ചു ശാന്തമായി നടന്നു നീങ്ങുന്ന മനുഷ്യർ…
സ്കാന്ഡിനേവിയൻ മഞ്ഞു കാഴ്ചകളുടെ ആരംഭം..!!



