falun
ഫലൂൺ പട്ടണം
ഫലൂൺ സ്വീഡനിലെ ഡാലാർണ കൗണ്ടിയിൽ സ്ഥിതി ചെയുന്ന മനോഹര പട്ടണം. ചെമ്പ് ഖനനത്തിന് പേര് കേട്ട പട്ടണം. ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യ ചെമ്പ് ഖനനം നടത്തിയ പട്ടണം. പതിമൂന്നാം നൂറ്റാണ്ടു മുതൽ അല്ലെങ്കിൽ പതിനാലാം നൂറ്റാണ്ടു മുതൽ ഇവിടെ ഖനനം നടന്നിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.
സ്കാന്ഡിനേവിയയിൽ പൊതുവെ കാണപ്പെടുന്ന ചുവന്ന ചായം പൂശിയ വീടുകൾ കണ്ടിട്ടില്ലേ ? ആ ചുവന്ന ചായം ഫലൂൺ പട്ടണത്തിന്റെ സംഭാവനയാണ്. ഇവിടുത്തെ ചെമ്പ് ഖനനത്തിൽ നിന്നും ബാക്കി വരുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ആ പെയിന്റിന്റെ പേരും ഫലൂൺ റെഡ് എന്നാണ്.
ഇന്ന് മൈനിങ് ഇല്ല എങ്കിലും ഫലൂണിലെ മൈനിങ് സ്ഥലം യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം പിടിച്ചു.
ചിത്രത്തിൽ 1655ൽ നിർമ്മിച്ച ഫലൂണിലെ ക്രിസ്ത്യൻ ദേവാലയം.