മധുരയിലെ ഗാന്ധി സ്മാരക മ്യൂസിയം

Madurai

1959-ൽ സ്ഥാപിതമായ ഗാന്ധി മെമ്മോറിയൽ മ്യൂസിയം, തമിഴ്‌നാട്ടിലെ മധുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധിയുടെ ഒരു സ്മാരക മ്യൂസിയമാണ്. ഗാന്ധി മ്യൂസിയം എന്നറിയപ്പെടുന്ന ഇത് ഇപ്പോൾ രാജ്യത്തെ അഞ്ച് ഗാന്ധി സംഗ്രഹാലയങ്ങളിൽ (ഗാന്ധി മ്യൂസിയങ്ങൾ) ഒന്നാണ്. നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തിയപ്പോൾ ഗാന്ധി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രത്തിൻ്റെ ഒരു ഭാഗം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തിയപ്പോൾ ഗാന്ധി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രം

നായക് രാജവംശത്തിലെ റാണി മങ്കമ്മാളിന്റെ ഉടമസ്ഥതയിലുള്ള ചരിത്രപ്രസിദ്ധമായ തമുക്കം കൊട്ടാരമാണ് മധുരയിലെ ഗാന്ധി മെമ്മോറിയൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എ.ഡി. 1670-ൽ പണികഴിപ്പിച്ചതാണ്. 1955-ൽ 13 ഏക്കറോളം സ്ഥലമുള്ള ഈ കൊട്ടാരം തമിഴ്‌നാട് സർക്കാർ ഗാന്ധി സ്മാരക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഗാന്ധി സ്മാരക നിധിക്കു നല്കിയതാണ്. 1959 ഏപ്രിൽ 15ന് ജവഹർലാൽ നെഹ്‌റുവാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

ചൊവ്വ മുതൽ ഞായർ വരെ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്ശന സമയം.

മധുരൈ

india

travel