മുരുഗൻ ഇഡ്ലിയുടെ കഥ

Idly

ഏതാണ്ട് മുപ്പതു വർഷം മുമ്പ്, മനോഹരൻ ഷൺമുഖസുന്ദരം തന്റെ മാസ്റ്റേഴ്സ് പൂർത്തിയാക്കിയപ്പോൾ ജൊലി തേടി മധുര വിട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കൾ വിശ്വസിച്ചിരുന്നു. എന്നാൽ മനോഹരന് മറ്റൊന്നായിരുന്നു താല്പര്യം. മധുരയിലെ ഒരു ചെറിയ ഔട്ട്‌ലെറ്റിൽ നിന്ന് അദ്ദേഹം ആരംഭിച്ച മുരുകൻ ഇഡ്‌ലി ഷോപ്പിന് ഇന്ന് ഒന്നിലേറെ ശാഖകളും കോടികളുടെ വിറ്റു വരവുമുണ്ട്.

അൽപം ഫ്ലാഷ്ബാക്ക് : അമ്പത്തിമൂന്ന് വർഷം മുമ്പ് മനോഹരന്റെ മാതാപിതാക്കൾ മധുരയിൽ മുരുകൻ കോഫീ നിലയം ആരംഭിച്ചു. കാപ്പിയും ലഘുഭക്ഷണവും ആയിരുന്നു അവിടുത്തെ പ്രധാന കച്ചവടം. പിന്നെ, ഇഡ്ഡലി ഉണ്ടാക്കാൻ തുടങ്ങി. ഏഴുപേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ ആയിരുന്നു അന്നു ഇഡ്ഡലി കച്ചവടം ചെയ്തിരുന്നത്. പഠനശേഷം മനൊഹരൻ ഇഡ്ഡലി കച്ചവടം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം തേടി പോകേണ്ടതില്ല.

ഇന്ന് മനോഹരന്റെ കടയിൽ ഇഡ്ഡലി മാത്രമല്ല ദോശയും ഒനിയൻ ഊത്തപ്പവും ശർക്കര പൊങ്കലും എന്നു വേണ്ട തമിഴ്നാടിന്റെ ഇഷ്ടഭക്ഷണങ്ങൾ മിക്കതുമുണ്ട്.

മധുരയിലെ ലൊക്കേഷൻ : https://www.google.co.in/search?q=murugan+idli+shop&ie=UTF-8&oe=UTF-8&hl=en-in&client=safari#