സമയം വൈകുന്നേരം ആറു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു. ഡിജിറ്റൽ മീറ്റിംഗുകളും റിമോട്ട് ജോലിയും ഒക്കെക്കഴിഞ്ഞു വൈകുന്നേരത്തെ പതിവ് നടത്തത്തിനു ഇറങ്ങിയതാണ്. മൊബൈലിലെ കാലാവസ്ഥാ പ്രവചനം പതിമൂന്നു ഡിഗ്രി സെൽഷ്യസ് ആണ്.
നടത്തം തുടങ്ങിയപ്പോൾ തന്നെ തണുപ്പ് അല്പം കലശലായി അനുഭവപ്പെടാൻ തുടങ്ങി. സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ അങ്ങനെയാണ്. മരങ്ങൾ ഇലകൊഴിയുന്ന കാലം. സൂര്യൻ പതിയെ മടിയൻ ആകുന്ന നാളുകൾ. തണുപ്പ് കാരണം നടത്തം ഉപേക്ഷിക്കണോ എന്നുപോലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ തണുപ്പ് അരിച്ചിറങ്ങുന്നു.
മാസങ്ങളോളം, പെട്ടിയിലും അലമാരയിലും സൂക്ഷിച്ച രൊമകുപ്പായങ്ങൾ ഇവിടുത്തുകാർ പുറത്തെടുത്തു തുടങ്ങി. മഞ്ഞയും ചുവപ്പും നിറത്തിൽ , ഇലകൾ വർണങ്ങൾ വാരി വിതറിതുടങ്ങിയിരിക്കുന്നു. ചിലമരങ്ങൾ നേരത്തെ തന്നെ ഇലകൾ പൊഴിച്ച് തണുപ്പുകാലത്തിനായി തയാറെടുത്തു കഴിഞ്ഞു.
അതെ ശരത്കാലം പ്രകൃതിയുടെ പുനർജ്ജന്മതിന്റെ കാലമാണ്.
ഞാൻ നടത്തം തുടർന്നു. തണുത്ത ശരത്കാല കാഴ്ചകളും കണ്ടുകൊണ്ടു.
പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇