Visit norway

നോർവേ സൗജന്യമായി സന്ദർശിക്കാൻ അവസരം

ഒരേ സ്ഥലത്തിരുന്നു ജോലി ചെയ്തു മടുത്തോ എങ്കിൽ ഒരാഴ്ച്ച നോർവീജിയൻ മലനിരകളിലെ മനോഹരമായ കാബിനിൽ നിങ്ങൾക്ക് സൗജന്യമായി താമസിച്ചു ജോലി ചെയാം.
നോർവീജിയൻ ബ്രൗസർ ഓപ്പറേറ്ററായ ഓപ്പറ, ഒരു ആഴ്ച മുഴുവൻ അവരുടെ ‘ഹൈഗ് ഡെസ്കുകൾ’ പരീക്ഷിക്കാൻ 10 പേരെ നോർവേയിലേക്ക് സൗജന്യമായി അയക്കുന്നു
‘ഹൈഗ് ഡെസ്കുകൾ’? ഓപ്പറ കമ്പനിയുടെ പുതിയ ബ്രൗസറിന്റെ പേരാണ് ഇത് . ഹൈഗ് എന്ന സ്കാന്ഡിനേവിയൻ ആശയത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ചതാണ് ഈ പുതിയ ബ്രൗസർ.
നിലവിലുള്ള ബ്രോസറുകളിൽനിന്നും വ്യത്യസ്തമായി ജീവിതത്തിൽ ശാന്തത ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് പുതിയ ബ്രൌസർ എന്ന് ഓപ്പറ പറയുന്നു .
അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നു ഈ ബ്രൗസർ ടെസ്റ്റ് ചെയ്തു ഫീഡ്ബാക്ക് നൽകാനുള്ള അവസരമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.
ഇത്തരം ഒരു സാഹചര്യത്തിൽ ജോലി ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്തുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന് ഒരു കഥ പറഞ്ഞുകൊണ്ടുള്ള നിങ്ങളുടെ അപേക്ഷ ഫെബ്രുവരി 28-നകം ഓപ്പറ വെബ്‌സൈറ്റിൽ സമർപ്പിക്കണം .അതിനുള്ള ലിങ്ക് ചുവടെ