പൊതുവെ സ്കാൻഡിനേവിയയിൽ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.,
ഈ ആശയം കടം കൊണ്ടത് 1960 കളിൽ ബ്രിട്ടനിലെ, വെയിൽസിലെ ഹേ-ഓൺ-വൈ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുമാണ്. ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സിനിമ തീയറ്റർ ആയിരക്കണക്കിന് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ കൊണ്ട് നിറക്കാൻ ഒരു നാട്ടുകാരന് തോന്നിയ ആശയം .പിന്നീട് കൂടുതൽ പുസ്തക ശാലകൾ വരികയും അവിടുത്തെ ജനങ്ങളുടെ ഒരു ഉപജീവന മാർഗ്ഗമായി പുസ്തകങ്ങൾ മാറുകയും ചെയ്തു.
1988 മുതൽ ഹേ-ഓൺ-വൈ ഒരു സാഹിത്യോൽസവത്തിന് സാക്ഷ്യം വഹിക്കുകയും ഇന്നത് ഡെയ്ലി ടെലഗ്രാഫ് പത്രം സ്പോൺസർ ചെയ്യുന്ന ഒരു വലിയ മേളയായി മാറുകയും ചെയ്തു.ഏതാണ്ട് എൺപതിനായിരത്തോളം ആളുകളെ എല്ലാ വർഷവും മെയ്ജൂൺ മാസത്തിൽ നടക്കുന്ന 10 ദിവസത്തെ ഈ മേളയിലേക്ക് ആകർഷിക്കുന്നു.
2019 ൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് എതാണ്ട് 83 ദശലക്ഷം പൌണ്ട് ഹേ-ഓൺ-വൈ എക്കണോമിയിലേക്ക് ഈ പുസ്തകകച്ചവടം കഴിഞ്ഞ പത്തു വർഷത്തിൽ നൾകി കഴിഞ്ഞു എന്നാണ്.
ലോകമെമ്പാടും ഉപയോഗം കഴിഞ്ഞ കോടി കണക്കിന് പുസ്തകങ്ങൾ കെട്ടി കിടപ്പുണ്ട്. ഇ -?ബുക്കിന്റെ വരവോടു കൂടി പഴയ ബുക്കുകൾക്കു ആവശ്യക്കാരില്ലാതെ ആയി. എന്നാൽ മുണ്ടൽ എന്ന നോർവീജിയൻ നഗരം അതിനൊരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. മുണ്ഡലിലെ മുക്കിലും മൂലയിലും സൂപ്പർ മാർക്കറ്റുകളിലും പോസ്റ്റ് ഓഫീസിലും എന്ന് വേണ്ട ബോട്ട് കയറാൻ ഇരിക്കുന്ന വെയ്റ്റിംഗ് റൂമിലും പുസ്തകങ്ങൾ നിറച്ചിരിക്കുന്നു. ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് (സത്യസന്ധത വേണം ട്ടോ ) 10 നോർവീജിയൻ ക്രോനെർ (85 രൂപ) അവിടെയുള്ള ബോക്സിൽ നിക്ഷേപിച്ചു അതി മനോഹരമായ മുണ്ഡലിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു കാപ്പിയും കുടിച്ചു ബുക്ക് വായിക്കാം.
ചിത്രങ്ങൾക്ക് കടപ്പാട് : Den norske bokbyen
👍👍👍