1750 കളിൽ ഫ്രാൻസിലെ ബ്രിട്ടാനിയിൽ ആണ് ഗാർഡൻ സ്ട്രോബെറി ആദ്യമായി വളർത്തുന്നത്. 1714 ൽ ചിലിയിൽ നിന്ന് അമീഡി-ഫ്രാങ്കോയിസ് ഫ്രേസിയർ ഇത് കൊണ്ടുവന്നു. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൃഷി ചെയ്ത ആദ്യത്തെ സ്ട്രോബെറി ഇനമായ വുഡ്ലാൻഡ് സ്ട്രോബെറി (ഫ്രാഗാരിയ വെസ്ക) ആണ്…
സ്ട്രോബെറി ഒരുബെറി അല്ല
1750 കളിൽ ഫ്രാൻസിലെ ബ്രിട്ടാനിയിൽ ആണ് ഗാർഡൻ സ്ട്രോബെറി ആദ്യമായി വളർത്തുന്നത്. 1714 ൽ ചിലിയിൽ നിന്ന് അമീഡി-ഫ്രാങ്കോയിസ് ഫ്രേസിയർ ഇത് കൊണ്ടുവന്നു. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൃഷി ചെയ്ത ആദ്യത്തെ സ്ട്രോബെറി ഇനമായ വുഡ്ലാൻഡ് സ്ട്രോബെറി (ഫ്രാഗാരിയ വെസ്ക) ആണ് വാണിജ്യ ഉൽപാദനത്തിൽ ആദ്യമായി കൃഷി ചെയ്തത്
ബൊട്ടാണിക്കൽ കാഴ്ചപ്പാടിൽ സ്ട്രോബെറി ഒരു ബെറിയല്ല. പഴത്തിന്റെ പുറത്ത് ആണ് ഓരോ “വിത്തും” കാണപ്പെടുന്നത്.
2019 ൽ ലോക സ്ട്രോബറിയുടെ ഉത്പാദനം 9 ദശലക്ഷം ടണ്ണായിരുന്നു, ചൈനയുടെ സംഭാവന മൊത്തം 40%.
തണുപ്പുള്ള രാജ്യങ്ങളിലെ പ്രധാന വേനൽക്കാല വിളകളിൽ ഒന്നാണ് ആണ് സ്ട്രോബെറി. പൊതു ഇടങ്ങളിൽ പലയിടത്തും സ്ട്രോബെറി കച്ചവടം പൊടി പൊടിക്കും. സ്വീഡൻകാർക്ക് സ്വന്തം രാജ്യത്തു ഉൽപാദിപ്പിക്കപ്പെടുന്ന സ്ട്രോബെറിയോട് പ്രത്യേക സ്നേഹം ആണ്. ദേശസ്നേഹത്തിനപ്പുറം സ്ട്രോബറിയുടെ നിലവാരം ആണ് പ്രധാന കാരണം
ഓർക്കുക സ്ട്രോബെറി ഒരുബെറിയല്ല
ചിത്രം : വീടിനടുത്തു സ്ട്രോബെറി വിൽപ്പനക്കെത്തിയ അഫ്ഗാൻ യുവാവ്. ഇദ്ദേഹം വെറും ദിവസവേതനത്തിനു വിൽപ്പനക്ക് വന്നതാണ് മുതലാളി വേറെയൊരാളാണ് .
പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇