മിൽക്ക് ബാറിന്റെ കഥ

milk bar

നിങ്ങൾക്ക് ഞാൻ ചിക്കൻ കറിയും ചോറും തയ്യാറാക്കാം.തോമസ്സാ മിൽക്ക് ബാറിലെ ഗുജറാത്തുകാരനായ ഷെഫ് ഞങ്ങളെ കണ്ടതും ചോദിക്കാതെ തന്നെ മെനു നിശ്ചയിച്ചു കഴിഞ്ഞിരുന്നു.

പോളണ്ടിലെ ക്രാക്കോ സന്ദർശനത്തിൽ എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു ഐറ്റം ആയിരുന്നു മിൽക്ക് ബാർ സന്ദർശനം.

1896-ൽ ആണ് പോളണ്ടിൽ മിൽക്ക് ബാർ സംസ്കാരം നിലവിൽ വരുന്നത്.

പോളിഷ് വനിത

പിന്നീട് സോവിയറ്റ് യൂണിയൻ കാലഘട്ടം , പോളണ്ടിൽ മിൽക്ക് ബാറുകളുടെ പ്രതാപ കാലമായിരുന്നു. ഫാക്ടറികളിലും മറ്റും ജോലി ചെയുന്ന തൊഴിലാളികൾക്ക് നല്ലതും പോഷകപ്രദവും ,താങ്ങാനാവുന്നതുമായ ഭക്ഷണം ലഭിക്കുന്ന സർക്കാർ-സബ്സിഡിയുള്ള കഫേകളായാണ് അവ ആ കാലത്തു പ്രവർത്തിച്ചിരുന്നത്. സ്വന്തം ജോലിസ്ഥലത്ത് സബ്‌സിഡിയുള്ള കാന്റീനില്ലാത്ത തൊഴിലാളികൾക്ക് മിൽക്ക് ബാറുകൾ ഒരു ആശ്വാസമായിരുന്നു.

പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണം നല്കുന്നതിലൂടെയാണ് മിൽക്ക് ബാർ എന്ന പേര് കൈവന്നത്.

കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷം, പോളണ്ടിലെ വലിയ നഗരങ്ങളിൽ റസ്റ്റോറന്റ് സംസ്കാരം പൊട്ടിപ്പുറപ്പെട്ടതോടെ മിൽക്ക് ബാറുകളുടെ എണ്ണം ക്രമാതീതമായി കുറയാൻ തുടങ്ങി. ഇന്ന് ക്രാക്കോ സന്ദർശിക്കുന്ന സഞ്ചാരികളുടെ ലിസ്റ്റിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മിൽക്ക് ബാർ സന്ദർശനം.

മിൽക്ക് ബാറിന്റെ അക കാഴ്ച്ച

ഞങ്ങൾ സന്ദർശിച്ച തോമസ്സാ മിൽക്ക് ബാർ ക്രാക്കോ പട്ടണത്തിലെ ഏറ്റവും തിരക്കേറിയ മിൽക്ക് ബാറുകളിൽ ഒന്നാണ്. ഇന്നും ചിലവ് ചുരുക്കി ഭക്ഷണം കഴിക്കുവാൻ ആശ്രയിക്കാവുന്ന ഒന്നാണ് പോളണ്ടിലെ മിൽക് ബാറുകൾ.

തോമസ്സാ മിൽക്‌ബറിലേക്കുള്ള സ്ട്രീറ്റ്

ഒരു കാലത്തു പോളണ്ടിലെ സാധാരണക്കാരുടെയും ഫാക്ടറി തൊഴിലാളികളുടെയും വിശപ്പടക്കിയിരുന്ന മിൽക്ക് ബാറുകൾ ,സോഷ്യലിസ്റ്റ് ആശയത്തിന്റെ അടയാളപ്പെടുത്തലായി പോളണ്ടിലെ ഭക്ഷണപ്രേമികളുടെ വിശപ്പടക്കുന്നു.

#poland #journeywithginu #readmystoriesdotin