മംബെറിയറ്റ് ആർട്ടിക് സർക്കിളിലെ നഗര പരിവർത്തനം

Artic circle ⭕️

ചിത്രത്തിന് കടപ്പാട് lkab.com

ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നിന്നിറങ്ങി ബസ്സിൽ കയറി മാൽബറിയറ്റിലേക്കു പോകുമ്പോൾ എന്റെ മനസ്സ് നമ്മുടെ നാട്ടിലെ കുടിയൊഴിപ്പിക്കലിലേക്ക് സഞ്ചരിച്ചു. ബംഗാളിൽ കുടിയൊഴിപ്പിക്കലിന്റെ ഫലമായി ഒരു സർക്കാർ തന്നെ നിലം പൊത്തി.റെയിൽവേ ലൈനിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ , ഫാക്ടറികൾക്കു വേണ്ടി കുഴിയൊഴിപ്പിക്ക പെട്ടവർ , ദേശീയ പാതക്ക് വേണ്ടി കുടിയൊഴിപ്പിക്കപെട്ടവർ എത്ര എത്ര സമരങ്ങൾ , വെടിവെയ്പുകൾ , രക്ത ചൊരിച്ചിലുകൾ എന്തെല്ലാം പുകിലുകൾ കേട്ടിരിക്കുന്നു ..അങ്ങനെ ഒരിടത്തേക്കാണോ ഞാൻ പോകുന്നത് ? . അവിടം സംഘർഷ ഭരിതം ആയിരിക്കുമോ ??

നമ്മൾ കേട്ട് പഴകിയ കുടിയൊഴിപ്പിക്കലുകളിൽനിന്നും വ്യത്യസ്തമായി സമാധാനപരമായ ഒരു കുടിയൊഴിപ്പിക്കലിന്റെ നേർക്കാഴ്ചയാണ് സ്വീഡിഷ് ആർട്ടിക് സർക്കിളിൽ സ്ഥിതി ചെയുന്ന മംബെറിയറ്റ് പട്ടണത്തിൽ കാണുവാൻ സാധിക്കുന്നത്.

ഒരു പട്ടണം മുഴുവൻ അതേപടുതി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നു ഇവിടെ. സ്റ്റോക്ക്ഹോമിൽ നിന്ന് ഏതാണ്ട് ആയിരത്തി മുന്നൂറു കിലോമിറ്റർ മാറിയുള്ള ഈ പട്ടണം സ്വീഡിഷ് മൈനിങ് ഇൻഡസ്ട്രിയുടെ ഒരു കേന്ദ്രമാണ്. വർഷങ്ങൾ ആയി നടന്നുകൊണ്ടിരിക്കുന്ന ഇരുമ്പു ഖനനം ഇവിടുത്തെ വീടുകൾക്ക് ബലക്ഷയം ഉണ്ടാക്കി. അങ്ങനെയാണ് 2032 കൂടി ഇവിടം പൂർണമായി കുടിയഴിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.

ആയിരകണക്കിന് കെട്ടിടങ്ങൾ സ്‌കൂളുകൾ വീടുകൾ സൂപ്പർ മാർക്കറ്റുകൾ ദേവാലയങ്ങൾ ആശുപത്രികൾ എല്ലാം പുതിയ പട്ടണത്തിൽ പുനർ നിർമ്മിക്കപ്പെടും. ഏതാനും ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ അതേപടുതി മാറ്റി സ്ഥാപിക്കുന്ന കാഴ്ചയും ഇവിടെ കാണുവാൻ സാധിക്കും.

മംബെറിയറ്റിൽ എങ്ങും എവിടെയും ബുൾഡോസറുകളുടെ മുഴക്കങ്ങൾ ആണ് കേൾക്കുവാൻ കഴിയുന്നത്.

പിറന്ന മണ്ണും വീടും ഉപേക്ഷിച്ചുള്ള പലായനം എവിടെ ആണെങ്കിലും അല്പം വേദനാജനകമാണ്. സ്വീഡനിലെ ഈ കുടിയൊഴിപ്പിക്കൽ ഒരു ടൂറിസം ആക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തുകാർ. ഗൈഡഡ് ടൂറും മറ്റും ഒരുക്കി ഈ പലായനം ഇന്ന് അനേകർക്ക്‌ ഒരു വരുമാനമാണ്.

2032ൽ ഇവിടുത്തെ കുടിയൊഴിപ്പിക്കൽ പൂര്ണമാകുന്നതോടുകൂടി മംബെറിയറ്റ് ചെര്ണോബിൽ പോലെ മനുഷ്യവാസം ഇല്ലാത്ത ഒരു പ്രേത നഗരമായി മാറും.