ക്രാക്കോയിലെ ഈഗിൾ ഫാർമസിയുടെ കഥ

ഫർമസി കവാടം

ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്നിൽ നാസികൾ പോളണ്ടിലെ ക്രാക്കോയിൽ ഒരു ഗേറ്റോ സ്ഥാപിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ജൂതന്മാരെ ഒരു മതികെട്ടിൽ തളച്ചിടുന്ന നാസികളുടെ തന്ത്രമായിരുന്നു ഗേറ്റോ. കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു ഗേറ്റോ ജീവിതം.

ഫർമസിയിൽ ഞാൻ

ഗേറ്റോയുടെ മതികെട്ടിനുള്ളിൽ അവശേഷിച്ച ഏക പോളിഷ് കടയായിരുന്നു പോളിഷുകാരനായ Tadeusz Pankiewicz നടത്തിയിരുന്ന ഈഗിൾ ഫാർമസി. ഗേറ്റോ നിലവിൽ വന്നതിനു ശേഷവും നാസികൾ ഈ ഫാർമസി അവിടെ തുടരാൻ അനുവാദം കൊടുത്തു. പിന്നീട് നടന്നത് ചരിത്രം..

Tadeusz ജൂതന്മാർക്കു വേണ്ട മരുന്നും മറ്റു സഹായങ്ങളും നൽകി അവരെ സംരക്ഷിച്ചു. ഈഗിൾ ഫാർമസി ആകട്ടെ ഗേറ്റോക്കു അകത്തുള്ളവർക്കു പുറം ലോകവുമായുള്ള സമ്പർക്കത്തിന്റെ ഒരു കേന്ദ്രം ആയി മാറി. നിരവധി ജൂതന്മാരെയാണ് ഈഗിൾ ഫാർമസി വഴി Tadeusz രക്ഷിച്ചത്. അതിന്റെ പ്രത്യുപകാരം എന്നോണം ഇസ്രായേൽ സർക്കാരിന്റെ പരമോന്നത ബഹുമതിയും 1983ൽ അദ്ദേഹത്തെ തേടിയെത്തി.

Tadeusz Pankiewicz

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് സിനിമയിൽ സ്റ്റീഫൻ സ്പിൽബെർഗ് ഈഗിൾ ഫാർമസിയും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ന് കാണുന്ന ഫാർമസി കെട്ടിടം നവീകരിക്കുവാനും മ്യൂസിയം നിർമ്മിക്കുവാനും സ്റ്റീഫൻ സ്പിൽബെർഗ് നാല്പതിനായിരം ഡോളർ സംഭാവനയും നല്കിയിട്ടാണ് ക്രാക്കോയിലെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്തത്.