മതിലുകൾക്കു നമ്മളോട് പറയാനുള്ളത് ❤️

Wall of kindness

രണ്ടായിരത്തി പതിനെട്ടിൽ ആണ് രണ്ടു ജനതകളെ വേർപിരിച്ച മതില് കാണാൻ ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് യാത്ര പോകുന്നത്.

സ്വന്തം രാജ്യത്തെ ജനങ്ങൾ രാജ്യം വിടാതിരിക്കാൻ കെട്ടിഉയർത്തിയ ബെർലിൻ മതിൽ ഒരു പക്ഷെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിച്ചമർത്തലിന്റെയും കഥകൾ കഥകൾ ആണ് നമ്മോടു പറയുവാനുള്ളത്.

എന്നാൽ കൊടും മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മതിലിനു പറയാനുള്ളത് മറ്റൊരു കഥയാണ് .സ്നേഹത്തിന്റെ ,കരുതലിന്റെ ,കാരുണ്യത്തിന്റെയും കഥ.

കൊടും ശൈത്യം താങ്ങാനാവാതെ ആരും കഷ്ടപ്പെടരുത് എന്ന തീരുമാനം ചെന്നെത്തിച്ചത് ഒരു കരുണയുടെ മതിൽ നിർമാണത്തിലാണ്. “Wall Of Kindness ” വീട്ടിൽ ഉപയോഗ ശൂന്യമായ കമ്പിളി വസ്ത്രങ്ങൾ ഈ മതിലിൽ തൂക്കി ഇട്ടാൽ തണുപ്പിൽ കഷ്ടപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് യഥേഷ്ടം എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം.

സ്നേഹത്തിന്റെ ഈ മതിൽ നാടെങ്ങും ഉയരട്ടെ ❤️

സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ വാലിൻഗ്ബി പട്ടണത്തിൽ കണ്ടത്